`പതിവായി ഹെയർ ഡൈ ഉപയോഗിച്ചാൽ കാൻസർ വരുമോ?’ ‘ഡിയോഡറന്റ്റസ് കാൻസറുണ്ടാക്കുമെന്ന് കേൾക്കുന്നു. ശരിയാണോ?
‘പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന ആർട്ടിഫിഷ്യൽ സ്വീറ്റ്നേഴ്‌സും കാൻസറുമായി ബന്ധമുണ്ടോ?
‘ഐ ലൈനർ ഉപയോഗിച്ചാൽ കണ്ണിന് കാൻസറുണ്ടാകുമോ?’
നിത്യോപയോസാധനങ്ങളിൽ നിന്നും കാൻസറുണ്ടാകുമെന്ന ഭീതിയില്ലാത്തവർ ചുരുക്കം.
പത്രങ്ങളിലും മറ്റ് വാർത്താമാധ്യമങ്ങളിലും, കാൻസറിന് കാരണമായേക്കാവുന്ന വസ്‌തുക്കളെക്കുറിചുള്ള റിപ്പോർട്ടുകൾ കൂടെക്കൂടെ കാണാറുണ്ട്.
ഇതിൽ പലവാർത്തകളും ശരിയായ തെളിവുകളുടെ അടിസ്‌ഥാനത്തി ലുള്ളതായിരിക്കില്ല. ചിലപ്പോൾ പരസ്‌പരവിരുദ്ധങ്ങളായ റിപ്പോർട്ടുകൾ തന്നെ കണ്ടേക്കാം ഒടുവിൽ വായനക്കാർക്ക് കൺഫ്യൂഷൻ: കാൻസർ വരാതിരിക്കാൻ എന്തൊക്കെ ഒഴിവാക്കണം‘ മദ്യം? പുകവലി? സെൽ ഫോൺ? കോസ്മെറ്റിക്‌സ്? ഇതെല്ലാം വേണ്ടെന്നുവച്ചതുകൊണ്ടുമാത്രം കാൻസറുണ്ടാവില്ല എന്ന് ഗ്യാരൻ്റിയുണ്ടോ?
നമുക്ക് ചുറ്റുമുള്ള, പ്രകൃതിയിൽ കാണുന്നതും മനുഷ്യനിർമ്മിതവുമായ രാസവസ്‌തുക്കളിൽ കാർസിനോജൻസ് ഉണ്ടോ എന്ന് ശാസ്ത്രജ്ഞന്മാർ നിരന്തരം ഗവേഷണം നടത്തികൊണ്ടിരിക്കുന്നു. ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC), എൻവയേൺമെൻ്റ പ്രൊട്ടക്ഷൻ ഏജൻസി (EPA), നാഷണൽ ടോക്‌സിക്കോളജി പ്രോഗ്രാം തുടങ്ങിയ ഏജൻസികളാണ് കാർസിനോജൻസിനെക്കുറിച്ച് ആധികാരിക മായ പഠനങ്ങൾ നടത്തുന്നത്.
lARC മുപ്പത് വർഷങ്ങളായി നടത്തിവരുന്ന ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ തൊള്ളായിരത്തിലധികം രാസവസ്‌തുക്കളെ കാൻസറു ണ്ടാക്കുവാനുള്ള സാധ്യതയനുസരിച്ച് പല കാറ്റഗറികളിലായി തിരിച്ചിട്ടുണ്ട്. അതിൽ നൂറെണ്ണം മാത്രമേ കാർസിനോജൻസ് ആയി തീർത്തും സ്‌ഥിരീകരിച്ചിട്ടുള്ളു
(ഗ്രൂപ്പ് 1 കാർസിനോജൻസ്). ഈ ലിസ്‌റ്റിലുള്ള മറ്റ് ഒട്ടുമുക്കാലും കെമിക്കൽസ്, ഗ്രൂപ്പ് 2 മുതൽ 4 വരെയുള്ള കാറ്റഗറികളിലാണ്. അതായത് ഇപ്പോൾ നിലവിലുള്ള പഠനങ്ങളുടെ നിഗമനം ഇവയെ കാർസിനോജൻസ് ആയി സംശയിക്കാമെങ്കിലും അങ്ങനെ തീർത്തും
മുദ്ര കുത്തുവാൻ പര്യാപ്‌തമല്ല എന്നർത്ഥം.
ഗ്രൂപ്പ് 1 കാർസിനോജൻസ് :
ആൽക്കഹോൾ മുതൽ വൈനൈൽ ക്ലോറൈഡ് വരെ.ഈ.ലിസ്‌റ്റിലുൾപ്പെടുന്നു. അവയിൽ ചിലത് മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ (കാർസിനോജൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും സമ്പൂർണ്ണമായ ലിസ്റ്റും www.iarc.fr. http://ntp.niehs.nih.gov, www.epa. gov എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്)
ആൽക്കഹോൾ: സഥിരമായി മദ്യപിക്കുന്നവർക്ക് oral cavity.
Pharynx, Larynx (voice box), esophagus എന്നിവിടങ്ങളിൽ കാൻസറുണ്ടാകുവാനുള്ള സാധ്യതയുണ്ട്. മദ്യപാനത്തിനൊപ്പം പുകവലിയുമുണ്ടെങ്കിൽ ഈ റിസ്‌ക് ഏറെ അധികമാവും, കൂടാതെ കരളിനെ ബാധിക്കുന്ന കാൻസർ, ബ്രസ്‌റ്റ് കാൻസർ എന്നിവയും ആൽക്കഹോളുമായി ബന്ധപ്പെട്ടിരിക്കുന്നു. എഥനോളിനു പുറമെ മദ്യത്തിലടങ്ങിയിരിക്കു ന്ന മറ്റ് മാലിന്യങ്ങളും (അസറ്റാൽഡിഹൈഡ്, അഫ്ളാടോക്‌സിൻസ്, ആഴ്‌സ്‌നിക് തുടങ്ങിയവ) കാർസിനോജൻ ആയി മാറുന്നു.
അഫ്ളാടോക്‌സിൻ: ആസ്‌പർജില്ലസ് ഗ്രൂപ്പിലുള്ള ചില തരം ഫംഗസുകൾ ഉത്‌പാദിപ്പിക്കുന്ന ഒരു രാസവസ്തുവാണ് അഫ്ളാടോക്സ്സിൻ. അഫ്ളാടോക്‌സിൻ ലിവർ കാൻസറുണ്ടാക്കുമെന്ന് സംശയാതീതമായി തെളിയിച്ചിട്ടുണ്ട്.
അറേക നട്ട് (areca nut): നാലും കൂട്ടി മുറുക്കുന്ന മുത്തശ്ശന്മാരെയും
മുത്തശ്ശിമാരെയും ഓർമ്മയില്ലേ? പുകയിലയ്ക്ക് പുറമെ മുറുക്കാനിൽ ഉപയോഗിക്കുന്ന പാക്കും (അടയ്ക്ക) ഒരു ഒന്നാംകിട കാർസിനോജൻ ആണ്. ദീർഘകാലം പുകയിലയും പാക്കും ചവയ്ക്കുന്നത് വായ്ക്കുള്ളിൽ കാൻസറുണ്ടാകുവാൻ കാരണമാവും
ബെൻസീൻ:
ഗ്യസൊലീൻ, കൽക്കരി പെട്രോളിയം തുടങ്ങിയവയിലുള്ള ഒരു സോൾവേന്റ്റ് ആണ് ബെൻസീൻ എന്ന രാസവസ്‌തു. തുടർച്ചയായി ബെൻസീൻ കലർന്ന വായു ശ്വസിക്കുന്നവർക്ക് ലുക്കീമിയ (രക്താർബുദം) ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് ഗ്യാസ് സ്‌റ്റേഷനുകൾ, ഹെവി ട്രാഫിക് ഉള്ള സിറ്റികൾ എന്നിവിടങ്ങളിലെല്ലാം അന്തരീക്ഷത്തിലെ ബൻസിനിന്റെ അളവ് കൂടുതലാണ്.
ആസ്‌ബസ്‌റ്റോസ്: കാർസിനോജൻസിൻ്റെ കൂട്ടത്തിൽ ആസ്‌ബസ് റ്റോസിനുള്ള സ്‌ഥാനം ഏറെ പ്രധാനമാണ് കെട്ടിടനിർമ്മാണത്തിന് വൻതോതിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ആസ്‌ബസ്‌റ്റോസ് ഫൈബറുകൾ കൈകാര്യം ചെയ്യുന്നവരിൽ ശ്വാസകോശകാൻസറി നു പുറമെ മീസോത്തിലിയോമ(mesothelioma ശ്വാസകോശത്തിന്റെയും ആമാശയത്തിന്റെയും ലൈനിംഗിന് ഉണ്ടാകുന്ന കാൻസർ) കൂടുതലായി കണ്ടുവരുന്നുവെന്ന് സ്‌ഥിരീകരിച്ചിട്ട് മുപ്പതുവർഷത്തിലധികമായി കെട്ടിടനിർമ്മാണത്തിനു പുറമെ ഷിപ് യാർഡ്, ടെക്‌സ്‌റ്റൈൽസ്, റൂഫിംഗ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ആസ്‌ബസ്‌റ്റോസ് കലർന്ന വായു ശ്വാസിക്കു ന്നത് വഴി കാൻസറുണ്ടാകുവാനു ള്ള സാധ്യതയുണ്ട്. ഇക്കാരണത്താൽ അമേരിക്കയിൽ ആസ്‌ബസ്‌റ്റോസ് ഖനികൾ 1970 മുതൽ അടച്ചുപുട്ടുവാൻ തുടങ്ങി. ഇന്ന് ആസ്‌ബസ്‌റ്റോസ് ഖനനം തീർത്തും ഇല്ലാതാക്കയിട്ടുണ്ട്.
കാൻസറിനുപറമെ ശ്വാസകോശത്തെ ബാധിക്കുന്ന ആസ്‌ബസ്‌റ്റോസിസ് എന്ന രോഗവും.
ആസ്‌ബസ്‌റ്റോസുമായി ബന്ധപ്പെടുന്നവർക്ക് ഉണ്ടാവാറുണ്ട്. ഇക്കൂട്ടർ പുകവലിക്കുക കുടി ആണെങ്കിൽ കാൻസറിനുള്ള സാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്നു.
പുകയില: സിഗററ്റിലും മറ്റും അടങ്ങിയിരിക്കുന്ന ടൊബാക്കോയിൽ 2500ലധികം രാസവസ്‌തുക്കളുണ്ട്. അതിൽ ഒട്ടുമുക്കാലും കാർസിനോജൻസ് തന്നെ. സ്‌ഥിരമായി പുകവലിക്കുന്നവർക്ക് ശ്വാസകോശകാൻസറിനുപുറമെ മുത്രാശയം (urinary bladder), oral cavity, pharynx, larynx, പാൻക്രിയാസ് മുതലായി അവയവങ്ങളിലുള്ള കാൻസറും ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലിക്കുന്നവരുമായി സമ്പർക്കത്തിലു ള്ളവർക്ക് സെക്കൻഡ് ഹാൻഡ് സ്മോക്ക് വഴി കാൻസറുണ്ടാകാം.
വൈറസുകൾ: ചിലതരം വൈറസുകൾ കാൻസറുണ്ടാക്കുന്നു വെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗർഭാശയനാളത്തിൻ്റെ കാൻസർ (cervical cancer), പ്രധാനമായും HPV (Human Papilloma Virus) ഇൻഫെക്ഷൻ മൂലമാണുണ്ടാവുന്നത്. ലൈംഗികബന്ധത്തിലൂടെ ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരാം.
HPV.ഇൻഫെക്ഷനുള്ളവർക്കെല്ലാം പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും കാണണമെന്നില്ല. അതിനാൽ ഇത് തടയാനും പ്രയാസം തന്നെ തൊണ്ട യ്ക്കുണ്ടാകുന്ന കാൻസറും HPVയുമായി ബന്ധപ്പെട്ടിരിക്കുന്നു. HPV വൈറസിനെതിരെയുള്ള വാക്‌സിൻ പ്രചാരത്തിലുണ്ട്. പെൺകുട്ടികൾക്ക് (ആൺകുട്ടികൾക്കുമാവാം) ടീനേജ് പ്രായമെത്തുന്നതിനുമുമ്പെ HPV വാക്‌സിൻ നൽകുന്നതുവഴി HPV ഇൻഫെക്ഷനും ഗർഭാശയനാള കാൻ സറും തടയാം.
കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് B, ഹെപ്പറ്റൈറ്റിസ് C എന്നീ വൈറസുകൾ ലിവർ കാൻസറിന് വഴിതെളിക്കും. രക്തത്തിലൂടെയും ശരീരത്തിലെ മറ്റ് ദ്രാവകങ്ങളിലൂടെയുമാണ് ഈ വൈറസുകൾ പകരുന്നത്. എയ്‌ഡ്‌സ് വൈറസ് (HIV), HTLV-1, എബ്‌സ്‌റ്റീൻ ബാർ വൈറസ് തുടങ്ങിയവയും കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.
കളറിംഗ് ഡൈയിൽ അടങ്ങിയിരിക്കുന്ന ബെൻസിഡീൻ, കൽക്കരി, ടാർ, കരിയടുപ്പിൽ (cole-oven) നിന്നും വമിക്കുന്ന പുക, ചൈനീസ് രീതിയിൽ ഉപ്പിലിട്ട മത്സ്യം (salted fish), പ്ലൂട്ടോണിയം, റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ, അൾട്രാ വയലറ്റ് കിരണങ്ങൾ ഇവയെല്ലാം ഗ്രൂപ്പ് 1 കാർസിനോജൻസിന്റെ ലിസ്‌റ്റിൽ ഉൾപ്പെടുന്നു.
IARC, EPA, നാഷണൽ ടോക്‌സിക്കോളജി പ്രോഗ്രാം തുടങ്ങിയ ഏജൻസികൾ കാർസിനോജൻസ് ആവാൻ സാധ്യതയുള്ള വസ്‌തുക്കളുടെ ഒരു നീണ്ട ലിസ്‌റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
കാർസിനോജൻസുമായി സമ്പർക്കമുണ്ടാകുന്ന എല്ലാവർക്കും കാൻസറുണ്ടാവണമെന്നില്ല. കാരണം, ഓരോവ്യക്തിയുടെയും ജനിതകഘടന വ്യത്യസ്‌തമാണെന്നതുതന്നെ. എത് അളവിൽ, എത്ര നാൾ, എക്സ്പോസ്‌ഡ് ആയി എന്നതും വളരെ പ്രധാനപ്പെട്ട ഘടകമാണ്. ജോലിസ്‌ഥലത്തോ അല്ലാതെയോ കാർസിനോജൻസുമായി ദീർഘ കാലം സമ്പർക്കം പുലർത്തേണ്ടിവരുന്നവർ, യഥാസമയം വൈദ്യപരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. കാൻസർ തടയുന്നതുപോലെ തന്നെ പ്രധാനമാണ്, പ്രാഥമികഘട്ടത്തിൽ രോഗം നിർണ്ണയിക്കാൻ കഴിയുന്നതും.
കാൻസറും നിത്യോപയോഗസാധനങ്ങളും: സത്യമോ മിഥയോ?:
സെൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ബ്രെയിൻ കാൻസർ?:
സെൽ ഫോണിൽ നിന്നുമുള്ള ഇലക്ട്രോ മാഗ്നറ്റിക് കിരണങ്ങൾ ശരീരത്തിലേക്ക്
പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ സെൽ ഫോണും കാൻ സറും തമ്മിലുള്ള ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഹെയർ ഡൈയും കാൻസറും?
മുടിയുടെ നിറം മാറ്റാവാനുപയോഗി ക്കുന്ന ഹെയർ ഡൈയിൽ നിരവധി കെമിക്കൽസ് അടങ്ങിയിട്ടുണ്ട്. പതിവായി ഹെയർ ഡൈ ഉപയോഗിക്കുന്നവർക്ക് ലിംഫോമാ (ലിംഫ് ഗ്രന്ഥികളുടെ കാൻസർ) ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് മുൻകാലപഠനങ്ങൾ തെളിയിച്ചതിനാൽ എഴുപതുകൾക്കുശേഷം ഡൈ ഉണ്ടാക്കുവാനുപ യോഗിക്കുന്ന രാസവസ്‌തുക്കളിൽ മാറ്റം വരുത്തി. ഇപ്പോൾ നിലവിലുള്ള ഉൽപ്പന്നങ്ങൾക്ക് കാൻസർ റിസ്‌ക് ഉള്ളതായി അറിവില്ല.
ആന്റി പെർസ്‌പിറൻറസ് മൂലം ബ്രസ്‌റ്റ് കാൻസർ?:
വിയർപ്പ് തടയാനുപയോഗിക്കുന്ന ഡിയോഡറൻ്റസ്, ആൻ്റി പെർസ്‌പിറൻ്റ്സ് എന്നിവയുടെ ഉപയോഗം സ്‌തനാർബുദത്തിന് കാരണമാവാം എന്ന വാർത്ത പ്രചാര ത്തിലുണ്ട്. പക്ഷെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, നാഷണൽ കാൻസർ ഇൻസ്‌റ്റിറ്റ്യുട്ട്എ ന്നിവിടങ്ങളിലെ ഗവേഷണഫലങ്ങൾ മറിച്ചാണ്.
ആന്റിപെർസ്‌പ്പിറൻ്റ്സും ഡിയോഡറൻ്റസും കാൻസറുമായി ബന്ധമില്ല എന്നാണ് FDA (Food & Drug Administration) യുടെയും നിഗമനം.
സൗന്ദര്യവർദ്ധകസാമഗ്രികളും കാൻസറും
മോയിസ്‌ചറൈസർ, ഫൗണ്ടേഷൻ, ഐ ലൈനർ, ലിപ്‌സ്‌റ്റിക്, നെയിൽ പോളിഷ്… ആധുനി കവനിതകൾക്ക് ഒഴിവാക്കാൻ വയ്യാത്ത ഈ കോസ്‌മറ്റിക്‌സിൽ നിരവധി രാസവസ്‌തുക്കളുണ്ട്. പാരബൻസ് (Parabens) എന്ന ഗ്രൂപ്പിൽ പെടുന്ന കെമിക്കൽസ്, ബ്രസ്‌റ്റ് കാൻസറിന് വഴിതെളിക്കാൻ സാധ്യതയുണ്ട് (www.safecometics, skin deep എന്നീ വെബ് സൈറ്റിൽ വിവിധ സൗന്ദര്യവർദ്ധക സാമഗ്രികളുടെ ഘടനയും സേഫ്റ്റിയും വിശദീകരിച്ചിട്ടുണ്ട്.)

